Tuesday, April 30, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (ഒന്നാം ഗണ്ഡം)

ഡാ...  SSLC യുടെ റിസൾട്ട്‌ വന്നു എഴുനെല്ക്കാടാ.... ഉമ്മാന്റെ സ്നേഹ പൂർവമുള്ള വിളി. ഉടനെ ഞാൻ കിടക്കയിൽ നിന്നും തുള്ളി എഴുന്നേറ്റു, "എവിടെ എവിടെ എന്റെ ഫോട്ടോ എടുക്കാൻ വന്ന പത്രക്കാർ എവിടെ". പത്രക്കാരോ നീ എന്താടാ പറയുന്നത്. അതെ ഉമ്മ ഈ റാങ്ക് ഒക്കെ കിട്ടിയാൽ പത്രക്കാർ വന്നു ഫോട്ടോ എടുക്കില്ലേ .. ഉമ്മാ .. 

ഉമ്മാന്റെ രണ്ടും കണ്ണും പുറത്തേക്കു വന്നു. സോബോധം വീണ്ടു കിട്ടിയപ്പോൾ രണ്ടു കണ്ണും തള്ളി അകത്തു കയറ്റി  ഡോക്ടർ വനജ വെച്ച  വെപ്പ് പല്ല് കാട്ടി പൊട്ടി ചിരിച്ചു. ഹും..  ചിരിക്കുമ്പോൾ തൊണ്ട കുയലിന്റെ അങ്ങേ അറ്റം വരെ കാണുന്നത് കൊണ്ട് ഏട്ടന്മാരോട് പറഞ്ഞു വെപ്പ് പല്ല് വെപ്പിച്ചത് ഞാനാ എന്നിട്ട് എനിക്ക് നേരെ തന്നെ നോക്കി  ചിരിക്കണം എന്ന് പറയാൻ തോന്നിയതാ.  റാങ്കു കിട്ടുന്ന ദിവസമായിട്ടു കവിളിൽ ഫൌണ്ടേഷൻ ക്രീം ഇടാതെ എന്തിനാ റോസ് പൌഡർ ഇട്ടതു എന്ന് ആളുകള് ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഉമ്മാനെ ഒന്ന് നോക്കി. 

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ സമാധാനിപ്പിക്കാം എന്ന നിലക്ക്  ഉമ്മ പറഞ്ഞു മോനെ മൂത്തത് വിളയാതെ കോട്ട തേങ്ങ ആയി, രണ്ടാമത്തേത് കൊട്ട തേങ്ങ ആവെണ്ടതാ പിന്നെ നേര്ച്ചയും നെയ്യും DDT യും ചച്ഛണകവുമൊക്കെ ഇട്ടു ഒരു വിധം തേങ്ങ ആയി കിട്ടി, പിന്നെ മൂന്നമാതെതിന്റെ കാര്യം തേങ്ങ ആയി കിട്ടിയെങ്കിലും കുറച്ചു മൂപ്പ് കൂടുതലാ പൊട്ടിച്ചാൽ വെള്ളംപോലും കിട്ടില്ല. പിന്നെ നാലാമൻ അവൻ മൂത്ത് മുള  വന്നു പോയോ എന്ന് സംശയമുണ്ട്‌. അവൻ പറയുന്നത് അവനും ചുറ്റുമുള്ളവർക്കും  ഒന്നും മനസ്സിലാവില്ല. തട്ടതിൻ മറയത്ത് ആയിശാനെ കണ്ടത് പോലെ ഉണ്ടാവും. സ്വയം പ്രക്യാപിത ബുദ്ധി ജീവി കൂടിയാണ്. പിന്നെ നിന്റെ കാര്യത്തിലെ എനിക്ക് ബെജാറുള്ളു. നീ വെറും വെളുചിങ്ങ (മച്ചിങ്ങ ) ആയി പോകോ എന്നു. 

ഉമ്മ എന്തിനാ എല്ലാവരെയും തേങ്ങയോട് ബന്ദിപ്പിച്ചതു.  ഏതു തെണ്ടിയാടാ ഉമ്മാനോട് എന്റെ സ്കൂളിലെ പേർ തെങ്ങയാണെന്നു പറഞ്ഞു കൊടുത്തത്.  പന്നി.....  ഞാൻ വല്ല പോലീസ് സുപ്രേണ്ടോ മറ്റൊ ആകട്ടെ. നിന്റെ കൂമ്ബിനിട്ടടിച്ചു തെങ്ങുമേൽ കയറ്റിചു തരാം. ഞാൻ സൈക്കിൾ  എടുത്തു മാതൃഭുമി ഓഫീസിലേക്ക് പോകാൻ പുറപ്പെട്ടതും,  പിന്നിൽ നിന്ന് ഉമ്മാന്റെ വിളി. പല്ല് തേച്ചു ചായ കുടിച്ചിട്ട് പൊടാ.. സിംഹവും പുലിയുമൊന്നും പല്ല് തെക്കാറില്ല. ഞാൻ ഉമ്മനോടുള്ള എന്റെ കലിപ്പ് തീർത്തു. പക്ഷെ എന്റെയല്ലേ ഉമ്മ അതെടാ അത് പോലെതന്നെ കഴുതയും. ടിം.. ടിം.. ടിം.. എനിക്കെതിരെ ഒരു കൌണ്ടർ കൂടി അടിച്ചു. 2 - 1 ഞാൻ വിജയ ശ്രീ ലാളിതനായി വരട്ടെ. നിങ്ങള്ക്കെതിരെ 10 കൌണ്ടർ അടിക്കും ഞാൻ എന്റെ മനസ്സില് ഗധ് ഗധിചു. 

ഗോപിയേട്ടന്റെ ഷോപ്പിലെ മുന്തിരി പാത്രത്തിൽ ഈച്ച കൂടിയത് പോലെ ആളുകൾ കൂടിയിരിക്കുന്നു. റാങ്ക് കിട്ടിയവനെ കണ്ടാൽ  എല്ലാവരും മാറി തരുമെന്ന പ്രതീക്ഷയിൽ ഞാൻ ഗമയോടെ തല ഉയരത്തി നിന്ന്. ഒരു തെണ്ടിയും മാറി തന്നില്ല. നന്തിയില്ലാത്ത വർഗ്ഗം. അപ്പോൾ മനസ്സില് ഒരു ലഡ്ഡു പൊട്ടി, എല്ലാവരുടെയും ഇടയിൽ ചെന്ന് കോട്ടുവായ ഇട്ടു. പല്ല് തെക്കാ ത്തിന്റെ ഉപയോഗം അപ്പോഴ എനിക്ക് മനസ്സിലായതു. ഒരു ഏര്യ തന്നെ ക്ലിയർ ആയി. ചവിട്ടിയും നിരങ്ങിയും വാ തുറന്നു പിടിച്ചും മുന്നോട്ടു നീങ്ങി. അവസാനം ഞാൻ കണ്ടെത്തി. റാങ്ക് നേടിയവരുടെ ലിസ്റ്റ് നോക്കി ഇല്ല അതിൽ ഞാൻ ഇല്ല . വീണ്ടും വീണ്ടും നോക്കി. പിന്നെ ഞാൻ വിത്ത്‌ ഹെല്ദ് ലിസ്റ്റിൽ നോക്കി ചിലപ്പോൾ ഒന്നാം റാങ്കിന്റെ കാര്യത്തില സംശയം വന്നത് കാരണം എന്റെ റിസൾട്ട് പിടിച്ചു വെച്ച് കാണുമൊ. (തുടരും)........... ഉദ്യോഗ ജനഗമായ രണ്ടാം  ഭാഗത്തിന് കാത്തു നില്ക്കുക .   

Wednesday, April 24, 2013

സോപ്പ് പ്ലീസ്..........

സപ്ലികളും സപ്ലികൾക്ക്  മേൽ സപ്ലികളുമായി നടക്കുന്ന, എന്തിനാ പഠിക്കുന്നത് എന്ന ചോദ്യം മാറി എന്തിനാ ജീവിക്കുന്നത് എന്ന് ആളുകൾ ചോദിച്ചു തുടങ്ങിയപ്പോൾ പ്രാണ രക്ഷാർത്ഥം  എറണാകുളത്തേക്ക് വണ്ടി കയറി രണ്ടു പേർക്ക് കിടക്കുന്ന കട്ടിലിൽ ആറു പേർക്ക്  എങ്ങിനെ സുഖമായി കിടന്നുറങ്ങാം എന്ന് കണ്ട് പിടിച്ച കാലം. 

അതിരാവിലെ വീട്ടിലുള്ളവരുടെ പുന്നാരമോൻ വിളിക്കെട്ടു  എഴുന്നേറ്റു  എട്ട് പട കിണറ്റിൽ നിന്ന് ശുദ്ധമായ വെള്ളം കോരിക്കുടിച്ച്  കുളിച്ചു ശീലിച്ച ഞാൻ അധിരാവിലെ  12 മണിക്കു ആരെങ്കിലും വന്നു മുട്ടിയാൽ മുട്ടിയവനെ തെറി വിളിച്ചു ബാത്‌റൂമിൽ പോയി പൈപ്പ് തുറന്നാൽ വെള്ളത്തിന്റെ കൂടെ ചുവന്ന നാട വിരകൾ ഉതിർന്ന് വീഴുന്നത് കണ്ട് പകച്ചു നിന്നിരുന്ന കാലം. 

ഇനി നമുക്ക് നമ്മുടെ കഥയിലേക്കും കഥാ പാത്രത്തിലേക്കും വരാം .. 

വൈകുന്നേരം 2 ബൈക്കും 6 ആളുകളും നഗരം... നഗരം മഹാ സാഗരം എന്നും പാടി നഗരം ചുറ്റി നടക്കുന്ന ഒരു സാധാരണ ദിവസം . ഏതോ ഒരു തെണ്ടിക്ക് ഹോട്ടലിൽ നിന്ന് തിന്നാൻ പൂതി. അമേരിക്കയിൽ നിന്ന് ചേട്ടന്മാരും ഗൾഫിൽ നിന്ന് ഉപ്പയും  അയച്ചു തരുന്ന പൂത്ത കാശ് എന്റെ കൈയിൽ നിറയെ ഉള്ളതു കാരണം ഞാൻ അവരോടു പറഞ്ഞു ഇന്ന് വേണ്ട നാളെ വരാം എന്ന്. പിന്നെ ശർമിയെ പ്രത്യേകം ഒര്മ്മിപ്പിക്കുകയും ചെയ്തു. ഡേയ് നിന്റെ ഉപ്പ കാത്തു നില്ക്കും. 

അതൊന്നും ഫലം കണ്ടില്ല  അവർ  കയറുക തന്നെ ചെയ്തു. നമ്മൾ കയറിയതും  ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ എന്ന നിലക്ക് വെയ്ട്റ്റരുടെ കൈയിൽ നിന്നും പ്ലൈറ്റുകൾ ചിന്നി ചിതറിയതും ഒന്നിചായിരുന്നു.   അവൻ ദയനീയമായി എല്ലാവരെയും നോക്കി. അത് കണ്ടിട്ട് അവന്റെ ഒന്ന് രണ്ട് മാസത്തെ ശമ്പളം പോയത് പോലെ ഉണ്ട് . ഇതൊന്നും വക വെക്കാതെ ആർത്തി പണ്ടാരത്തെ പോലെ അനി  വാഷ് റൂമിലേക്ക്‌ കുതിച്ചു. പിന്നെ അവിടെ നിന്ന് കേട്ടത് "വയ്റ്റെർ...." എന്ന   ഒരു നില വിളി ആയിരുന്നു. ഒരു ഞെട്ടൽ മാറുന്നതിനു മുന്പ്  മറ്റൊരു നെട്ടലായി ഞങ്ങളെല്ലാവരും വാഷ് റൂമിലേക്ക് കുതിചു. 

ഭക്ഷണം കഴിക്കുന്നവർ കഴിക്കൽ നിർത്തി ആകംഷയോടെ വാഷ്‌ റൂമിലേക്ക് നൊക്കുകയാനു. വൈറെർ ഓടി കിതചെതി. എന്ത് പറ്റി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചൊദിചു. അപ്പോൾ അവൻ ശബ്ദം താഴ്ത്തി പതുക്കെ ചോദിച്ചു. ഒരു സോപ്പ് കിട്ടൊ ചെട്ടാ. .ടിം ഞങ്ങൾ ചിരിക്കുന്നതിനിടക്ക് വാഷ്‌ ബൈസന്റെ മൂല നോക്കി വൈറ്റെർ ഫുൾ കലിപ്പോടെ  "താനെന്താടോ ആളെ കളിയാക്കുകയാ.. ഓരോരുത്താൻ വന്നോളും ആളെ മെനക്കെടുത്താൻ ....... സോപ്പല്ലെടാ അവിടെ ഇരിക്കുന്നതു..   "ഞാൻ സോപ്പ് ചോദിച്ചത് ആ സോപ്പ് കഴുകാനാ ചേട്ടാ ...  അനിയുടെ ഉത്തരവും പെട്ടെന്നായിരുന്നു. പിന്നെ അവിടെ കണ്ടതൊരു കൂട്ട ചിരി ആയിരുന്നു. 

Sunday, April 21, 2013

യാച്ചിയും ദോശയും


ചൂടും വിശപ്പും ദാഹവും കാരണം ഞാനും യാച്ചിയും ഹോട്ടല്‍ രശ്മിയിലേക്ക് നടന്നു, അവന്‍ കലാകാരനും ഗായകനുമൊക്കെ ആയത് കൊണ്ട് റോഡിനഭിമുഖമായ ഇരിപ്പടവും, ഭക്ഷണം ഒരു അലര്‍ജിയായ ഞാന്‍ അവനഭിമുഖമായി ഹോട്ടല്‍ ലിലെ അടുക്കളയും നോക്കി ഇരുന്നു.

2 രൂപയുടെ ചായയും, 3 മണിക്കൂര്‍ മതപരം, രാഷ്ട്രീയം, ആര്‍കോക്കെ എങ്ങനെയൊക്കെ പാരവെക്കാം  തുടങ്ങിയ ചര്‍ച്ചകളും നടത്തി അവിടെ നിന്നു പിരിയാറാണ് പതിവ്. ആദ്യമാദ്യമൊക്കെ  ചായ തന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ഓരോ രണ്ടു മിനിട് കൂടുമ്പോഴും വല്ലതും വേണമോ എന്നു ചോദിക്കാറുണ്ട്. അപ്പോള്‍ കുറച്ചു കഴിഞ്ഞു  ഓര്‍ഡര്‍ ചെയ്യാം എന്നു അഹങ്കാരത്തോടെ പറയുമായിരുന്നു. 2 , 3 മണിക്കൂര്‍ കഴിഞ്ഞാല്‍ വിശപ്പില്ല നാളെ വരാം എന്നു പറഞ്ഞു അവിടെ നിന്നു മുങ്ങാറാണ് പതിവ്.

അതോര്‍ത്തായിരിക്കണം ഞങ്ങളെ കണ്ടതും ഒന്നിരുത്തിനോക്കി ചായയായിരിക്കും എന്നു പറഞ്ഞു ലവന്‍ തിരിഞു നടന്നു.   അപ്പോള്‍ തെല്ലു അഹങ്കാരത്തോടെയ് യാച്ചി വിളിച്ച് പറഞ്ഞു എല്ലാ 2 മസാല ദോസൈ... ടിം ... അവന്‍ അല്ഭുദത്തോടെയ് ഞങ്ങള്‍ രണ്ടു പേരെയും നോക്കി. ഒരു പുളിച്ചച്ചിരിയുമായി ഇപ്പോള്‍ തരാം എന്നു പറഞ്ഞു അവന്‍ അടുക്കളയിലേക്ക് നീങ്ങിയതും ഞാന്‍ വിളിച്ച് പറഞ്ഞു ഇവിടെ നൈ റോസ്റ്റ് മതി, അതിനു കാരണമുണ്ട്  ഞാനും പച്ചക്കറിയും തമ്മില്‍ ഇന്ത്യ യും പാകിസ്താനും തമ്മിലുള്ള സൌഹൃദ ബന്ധമാണ്, കൂടാതെ  ഉരുളക്കിയങ് എന്റെ അടുത്ത കൂട്ടുകാരനും. അത് കഴിച്ച ദിവസം വീട്ടിലുള്ളവര്‍ പറയാറുണ്ട് രാത്രി ഇടിവെട്ടും ഭൂമി കുലുക്കമൊക്കെ ഉണ്ടായിരുന്നു എന്നു.

നമ്മളുടെ ചര്‍ച്ചയും വയറ്റിലെ ഒരുണ്ട് കയറ്റവും ചൂട് പിടിക്കുന്നതിനിടെ അവന്‍ രണ്ടു താലവുമായി വന്നു, കാറ്റ് കഴിച്ചു  വിട്ട ബലൂണ്‍ പോലത്തെ രണ്ടു ദോശയും, പാത്രത്തിന്റെ ഒരു മൂലയില്‍ സാംബാറിന്റെ കളറുള്ള ഒരു വെള്ളവും. ചട്ണി പരാധിയിട്ടു കാണാത്തത് കൊണ്ട് ഞാന്‍ പാത്രത്തിന്റെ ഓരോ മൂലയിലും പരദാന്‍ തുടങ്ങി. പച്ച കളറുള്ള വല്ലതും കാണുന്നുണ്ടോ എന്നു. അപ്പോള്‍ ലവന്‍ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിയ്ക്കുന്ന കോരിയുമായി വരുന്നു. ഞാന്‍ മനസ്സില്‍ ഒരുത്തു പാവം!!! സാംബാറില്‍ വെള്ളം കുറഞ്ഞത് കാരണം അതിലൊഴിക്കാന്‍ വെള്ളം എടുക്കാന്‍ പോകുന്നതായിരിക്കും. 

അതുമായി അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു, വല്ലതും പറയുന്നതിന് മുന്പെ അവന്‍ നീട്ടി ഒഴിച്ച്, അതേ ഞാന്‍ പറഞ്ഞ അതേ സാധനം പച്ച കളറുള്ള ചട്ണി. അത് കണ്ടതും  വയറിളക്കം പിടിച്ച കോഴി  നടുമുറ്റത്ത് നീട്ടി തൂരിയത് പോലെ തോന്നി. രണ്ടാളുടെ പത്രത്തിലും ഒഴിച്ചതിന് ശേഷം അവന്‍ വിജയ ശ്രീലാളിതനെ പോലെ തിരിച്ചു നടന്നു തുടങ്ങിയതും, യാച്ചി നീട്ടി വിളിച്ച്,

അശ്ലീകാരം!!! നടക്കുമ്പോള്‍ പിന്നില്‍ നിന്നു വിളിക്കുന്നോഡാ...  എന്ന മട്ടില്‍, തെല്ലു ദൈശ്യത്തോടെയ് ലവന്‍ യാച്ചിയെ നോക്കി, "അറിയാതെ വെള്ളം മറഞ്ഞു പോയതായിരിക്കും എല്ലെ, അതൊക്കെ ആരെടുത്ത് നിന്നും എപ്പോഴും സംഭവിക്കുന്നതാ".. ടിം...ലവനും  ഞാനും ഒപ്പം വാ പിളര്‍ന്ന്. ഒരു ഈച്ച വായയില്‍   കയറാന്‍ ശ്രമിച്ചപ്പോഴാ വാ തുറന്നിരിക്കുകയാണെന്ന് ഞാന്‍ പോലും അറിഞ്ഞത്. യാച്ചി വീണ്ടും തുടര്‍ന്നു. " തേങ്ങാകൊക്കെ ഇപ്പോള്‍ എന്താ വില അല്ലേ, പിന്നെ തേങ്ങ പിണ്ണാക്ക് ഇദാമെന്നു വെച്ചാല്‍ കാലി തീറ്റക്ക് പോലും വില കൂടിയ കാലമല്ലേ??? അപ്പോഴേക്കും ഞാന്‍ ചിരി തുടങ്ങിയിരുന്നു. ...

Thursday, April 18, 2013

ഞാനും എന്റെ ശബ്ദവും പിന്നെ ബീവിയും

ശബ്ദം ശരിയാക്കി mic പിടിച്ച് ലാപ്ടോപ്പില്‍ നോക്കി പാടാന്‍ തുടങ്ങിയതും, 
അപ്പുറത്തെ റൂമില്‍ നിന്നും അവള്‍ ഓടി വന്നു "ഇതിപ്പോള്‍ നിര്‍ത്തിയില്ലെങ്കില്‍ പ്രക്‍ര്‍ദിയുടെ സന്തുലിതാവസ്ഥ തകരാറിലാകുമെന്ന്, ഇന്ന് കാണുന്ന പല ജീവികളും ഭൂമുകത്ത് നിന്നു അപ്രത്യക്ഷമാവാന്‍ സാധ്യത ഉണ്ടെന്നും, അത് നിങ്ങള്ക്കും മറ്റുള്ളവര്‍ക്കും പല നാശ നഷ്ട്ടങ്ങള്‍ വരുത്തി വെക്കാന്‍ സാധ്യത ഉണ്ടെന്നും, തുടര്‍ച്ചയായ ഭൂമി കുലുക്കങ്ങള്‍ ഇതുമൂല മാകാമെന്നും പറഞ്ഞു അവള്‍ എനിക്കു നേരെ ഒരു പ്രകൃതി സ്നേഹിയെപ്പോലെ കുരച്ചു ചാടി". 
 
അത് എന്റെ അഭിമാനത്തിന് നേരെയുള്ള വെല്ലു വിളി ആയത് കാരണം ഞാനും വിട്ടു കൊടുത്തില്ല, ആദ്യമായി yesudas ഓള്‍ ഇന്ത്യ റേഡിയോ വില്‍ പാടാന്‍ പോയപ്പോള്‍ this voice is not good for mic എന്നു പറഞ്ഞാണ് അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കിയത് എന്നു ഞാന്‍ തിരിച്ചടിച്ചു, 
 
പക്ഷേ എന്റെ മറുപടിക്ക് കാക്കാതെ, എന്റെ ശബ്ദ മാധുര്യം കാരണം ആയിരിക്കണം അലമുറയിടുന്ന രണ്ടാമനെ സമാധാനിപ്പിക്കാനായി അവള്‍ പുറം തിരിഞു നടന്നു.
 
എന്റെ ആത്മാവിനെറ്റ മുറിവിന്റെ ശക്തി കാരണം ദേഷ്യവും സങ്കടവും ഒക്കെ മുഖത്ത് പ്രതിഫലിച്ചിരുന്നു, അത് കാണാന്‍ ആരുമില്ലാത്ത സങ്കടത്തോടെ ഇരിക്കുമ്പോള്‍ ഒരു മൂലയില്‍ നിന്നും ഒന്നാമന്‍ എന്നെ നോക്കി ഇളിച്ചു കൊണ്ട് "മിസ്റ് ലെ രാജന്‍ " എന്നു മൂളിക്കൊണ്ട് പോകുന്നു. ആ രാ ക്കു കുറച്ചു നീള കൂടുതല്‍ ഉണ്ടോ....
 
പിന്നെ അവന്‍ എന്നെ കാണുമ്പോഴോ ക്കെ മിസ്റ് ലെ രാ ആ ജന്‍ എന്നു പറഞ്ഞു കൊണ്ടിരുന്നു. കരണ കുറ്റികൊന്നു പൊട്ടിക്കാന്‍ തോന്നുന്നുണ്ട് but അത് അവളെ കൂടുതല്‍ സന്തോഷിപ്പിക്കും എന്നുള്ളത് കൊണ്ട് തല്‍ക്കാലം വേണ്ടെന്ന് വെച്ചു.