യാച്ചിയും ദോശയും

ചൂടും വിശപ്പും ദാഹവും കാരണം ഞാനും യാച്ചിയും ഹോട്ടല്‍ രശ്മിയിലേക്ക് നടന്നു, അവന്‍ കലാകാരനും ഗായകനുമൊക്കെ ആയത് കൊണ്ട് റോഡിനഭിമുഖമായ ഇരിപ്പടവും, ഭക്ഷണം ഒരു അലര്‍ജിയായ ഞാന്‍ അവനഭിമുഖമായി ഹോട്ടല്‍ ലിലെ അടുക്കളയും നോക്കി ഇരുന്നു.

2 രൂപയുടെ ചായയും, 3 മണിക്കൂര്‍ മതപരം, രാഷ്ട്രീയം, ആര്‍കോക്കെ എങ്ങനെയൊക്കെ പാരവെക്കാം  തുടങ്ങിയ ചര്‍ച്ചകളും നടത്തി അവിടെ നിന്നു പിരിയാറാണ് പതിവ്. ആദ്യമാദ്യമൊക്കെ  ചായ തന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ഓരോ രണ്ടു മിനിട് കൂടുമ്പോഴും വല്ലതും വേണമോ എന്നു ചോദിക്കാറുണ്ട്. അപ്പോള്‍ കുറച്ചു കഴിഞ്ഞു  ഓര്‍ഡര്‍ ചെയ്യാം എന്നു അഹങ്കാരത്തോടെ പറയുമായിരുന്നു. 2 , 3 മണിക്കൂര്‍ കഴിഞ്ഞാല്‍ വിശപ്പില്ല നാളെ വരാം എന്നു പറഞ്ഞു അവിടെ നിന്നു മുങ്ങാറാണ് പതിവ്.

അതോര്‍ത്തായിരിക്കണം ഞങ്ങളെ കണ്ടതും ഒന്നിരുത്തിനോക്കി ചായയായിരിക്കും എന്നു പറഞ്ഞു ലവന്‍ തിരിഞു നടന്നു.   അപ്പോള്‍ തെല്ലു അഹങ്കാരത്തോടെയ് യാച്ചി വിളിച്ച് പറഞ്ഞു എല്ലാ 2 മസാല ദോസൈ... ടിം ... അവന്‍ അല്ഭുദത്തോടെയ് ഞങ്ങള്‍ രണ്ടു പേരെയും നോക്കി. ഒരു പുളിച്ചച്ചിരിയുമായി ഇപ്പോള്‍ തരാം എന്നു പറഞ്ഞു അവന്‍ അടുക്കളയിലേക്ക് നീങ്ങിയതും ഞാന്‍ വിളിച്ച് പറഞ്ഞു ഇവിടെ നൈ റോസ്റ്റ് മതി, അതിനു കാരണമുണ്ട്  ഞാനും പച്ചക്കറിയും തമ്മില്‍ ഇന്ത്യ യും പാകിസ്താനും തമ്മിലുള്ള സൌഹൃദ ബന്ധമാണ്, കൂടാതെ  ഉരുളക്കിയങ് എന്റെ അടുത്ത കൂട്ടുകാരനും. അത് കഴിച്ച ദിവസം വീട്ടിലുള്ളവര്‍ പറയാറുണ്ട് രാത്രി ഇടിവെട്ടും ഭൂമി കുലുക്കമൊക്കെ ഉണ്ടായിരുന്നു എന്നു.

നമ്മളുടെ ചര്‍ച്ചയും വയറ്റിലെ ഒരുണ്ട് കയറ്റവും ചൂട് പിടിക്കുന്നതിനിടെ അവന്‍ രണ്ടു താലവുമായി വന്നു, കാറ്റ് കഴിച്ചു  വിട്ട ബലൂണ്‍ പോലത്തെ രണ്ടു ദോശയും, പാത്രത്തിന്റെ ഒരു മൂലയില്‍ സാംബാറിന്റെ കളറുള്ള ഒരു വെള്ളവും. ചട്ണി പരാധിയിട്ടു കാണാത്തത് കൊണ്ട് ഞാന്‍ പാത്രത്തിന്റെ ഓരോ മൂലയിലും പരദാന്‍ തുടങ്ങി. പച്ച കളറുള്ള വല്ലതും കാണുന്നുണ്ടോ എന്നു. അപ്പോള്‍ ലവന്‍ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ ഉപയോഗിയ്ക്കുന്ന കോരിയുമായി വരുന്നു. ഞാന്‍ മനസ്സില്‍ ഒരുത്തു പാവം!!! സാംബാറില്‍ വെള്ളം കുറഞ്ഞത് കാരണം അതിലൊഴിക്കാന്‍ വെള്ളം എടുക്കാന്‍ പോകുന്നതായിരിക്കും. 

അതുമായി അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു, വല്ലതും പറയുന്നതിന് മുന്പെ അവന്‍ നീട്ടി ഒഴിച്ച്, അതേ ഞാന്‍ പറഞ്ഞ അതേ സാധനം പച്ച കളറുള്ള ചട്ണി. അത് കണ്ടതും  വയറിളക്കം പിടിച്ച കോഴി  നടുമുറ്റത്ത് നീട്ടി തൂരിയത് പോലെ തോന്നി. രണ്ടാളുടെ പത്രത്തിലും ഒഴിച്ചതിന് ശേഷം അവന്‍ വിജയ ശ്രീലാളിതനെ പോലെ തിരിച്ചു നടന്നു തുടങ്ങിയതും, യാച്ചി നീട്ടി വിളിച്ച്,

അശ്ലീകാരം!!! നടക്കുമ്പോള്‍ പിന്നില്‍ നിന്നു വിളിക്കുന്നോഡാ...  എന്ന മട്ടില്‍, തെല്ലു ദൈശ്യത്തോടെയ് ലവന്‍ യാച്ചിയെ നോക്കി, "അറിയാതെ വെള്ളം മറഞ്ഞു പോയതായിരിക്കും എല്ലെ, അതൊക്കെ ആരെടുത്ത് നിന്നും എപ്പോഴും സംഭവിക്കുന്നതാ".. ടിം...ലവനും  ഞാനും ഒപ്പം വാ പിളര്‍ന്ന്. ഒരു ഈച്ച വായയില്‍   കയറാന്‍ ശ്രമിച്ചപ്പോഴാ വാ തുറന്നിരിക്കുകയാണെന്ന് ഞാന്‍ പോലും അറിഞ്ഞത്. യാച്ചി വീണ്ടും തുടര്‍ന്നു. " തേങ്ങാകൊക്കെ ഇപ്പോള്‍ എന്താ വില അല്ലേ, പിന്നെ തേങ്ങ പിണ്ണാക്ക് ഇദാമെന്നു വെച്ചാല്‍ കാലി തീറ്റക്ക് പോലും വില കൂടിയ കാലമല്ലേ??? അപ്പോഴേക്കും ഞാന്‍ ചിരി തുടങ്ങിയിരുന്നു. ...


2 comments:

Unknown said...

ഠിം ... എനിക്ക് ഇഷ്ടമായി

ashif said...

kollam. improve akunnundu.