Tuesday, April 30, 2013

നായ എല്ല ചെട്ടാ... ഒരു നായിന്റെ മോനാ ........... (ഒന്നാം ഗണ്ഡം)

ഡാ...  SSLC യുടെ റിസൾട്ട്‌ വന്നു എഴുനെല്ക്കാടാ.... ഉമ്മാന്റെ സ്നേഹ പൂർവമുള്ള വിളി. ഉടനെ ഞാൻ കിടക്കയിൽ നിന്നും തുള്ളി എഴുന്നേറ്റു, "എവിടെ എവിടെ എന്റെ ഫോട്ടോ എടുക്കാൻ വന്ന പത്രക്കാർ എവിടെ". പത്രക്കാരോ നീ എന്താടാ പറയുന്നത്. അതെ ഉമ്മ ഈ റാങ്ക് ഒക്കെ കിട്ടിയാൽ പത്രക്കാർ വന്നു ഫോട്ടോ എടുക്കില്ലേ .. ഉമ്മാ .. 

ഉമ്മാന്റെ രണ്ടും കണ്ണും പുറത്തേക്കു വന്നു. സോബോധം വീണ്ടു കിട്ടിയപ്പോൾ രണ്ടു കണ്ണും തള്ളി അകത്തു കയറ്റി  ഡോക്ടർ വനജ വെച്ച  വെപ്പ് പല്ല് കാട്ടി പൊട്ടി ചിരിച്ചു. ഹും..  ചിരിക്കുമ്പോൾ തൊണ്ട കുയലിന്റെ അങ്ങേ അറ്റം വരെ കാണുന്നത് കൊണ്ട് ഏട്ടന്മാരോട് പറഞ്ഞു വെപ്പ് പല്ല് വെപ്പിച്ചത് ഞാനാ എന്നിട്ട് എനിക്ക് നേരെ തന്നെ നോക്കി  ചിരിക്കണം എന്ന് പറയാൻ തോന്നിയതാ.  റാങ്കു കിട്ടുന്ന ദിവസമായിട്ടു കവിളിൽ ഫൌണ്ടേഷൻ ക്രീം ഇടാതെ എന്തിനാ റോസ് പൌഡർ ഇട്ടതു എന്ന് ആളുകള് ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ വയ്യാത്തത് കൊണ്ട് ഞാൻ ഉമ്മാനെ ഒന്ന് നോക്കി. 

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാവണം എന്നെ സമാധാനിപ്പിക്കാം എന്ന നിലക്ക്  ഉമ്മ പറഞ്ഞു മോനെ മൂത്തത് വിളയാതെ കോട്ട തേങ്ങ ആയി, രണ്ടാമത്തേത് കൊട്ട തേങ്ങ ആവെണ്ടതാ പിന്നെ നേര്ച്ചയും നെയ്യും DDT യും ചച്ഛണകവുമൊക്കെ ഇട്ടു ഒരു വിധം തേങ്ങ ആയി കിട്ടി, പിന്നെ മൂന്നമാതെതിന്റെ കാര്യം തേങ്ങ ആയി കിട്ടിയെങ്കിലും കുറച്ചു മൂപ്പ് കൂടുതലാ പൊട്ടിച്ചാൽ വെള്ളംപോലും കിട്ടില്ല. പിന്നെ നാലാമൻ അവൻ മൂത്ത് മുള  വന്നു പോയോ എന്ന് സംശയമുണ്ട്‌. അവൻ പറയുന്നത് അവനും ചുറ്റുമുള്ളവർക്കും  ഒന്നും മനസ്സിലാവില്ല. തട്ടതിൻ മറയത്ത് ആയിശാനെ കണ്ടത് പോലെ ഉണ്ടാവും. സ്വയം പ്രക്യാപിത ബുദ്ധി ജീവി കൂടിയാണ്. പിന്നെ നിന്റെ കാര്യത്തിലെ എനിക്ക് ബെജാറുള്ളു. നീ വെറും വെളുചിങ്ങ (മച്ചിങ്ങ ) ആയി പോകോ എന്നു. 

ഉമ്മ എന്തിനാ എല്ലാവരെയും തേങ്ങയോട് ബന്ദിപ്പിച്ചതു.  ഏതു തെണ്ടിയാടാ ഉമ്മാനോട് എന്റെ സ്കൂളിലെ പേർ തെങ്ങയാണെന്നു പറഞ്ഞു കൊടുത്തത്.  പന്നി.....  ഞാൻ വല്ല പോലീസ് സുപ്രേണ്ടോ മറ്റൊ ആകട്ടെ. നിന്റെ കൂമ്ബിനിട്ടടിച്ചു തെങ്ങുമേൽ കയറ്റിചു തരാം. ഞാൻ സൈക്കിൾ  എടുത്തു മാതൃഭുമി ഓഫീസിലേക്ക് പോകാൻ പുറപ്പെട്ടതും,  പിന്നിൽ നിന്ന് ഉമ്മാന്റെ വിളി. പല്ല് തേച്ചു ചായ കുടിച്ചിട്ട് പൊടാ.. സിംഹവും പുലിയുമൊന്നും പല്ല് തെക്കാറില്ല. ഞാൻ ഉമ്മനോടുള്ള എന്റെ കലിപ്പ് തീർത്തു. പക്ഷെ എന്റെയല്ലേ ഉമ്മ അതെടാ അത് പോലെതന്നെ കഴുതയും. ടിം.. ടിം.. ടിം.. എനിക്കെതിരെ ഒരു കൌണ്ടർ കൂടി അടിച്ചു. 2 - 1 ഞാൻ വിജയ ശ്രീ ലാളിതനായി വരട്ടെ. നിങ്ങള്ക്കെതിരെ 10 കൌണ്ടർ അടിക്കും ഞാൻ എന്റെ മനസ്സില് ഗധ് ഗധിചു. 

ഗോപിയേട്ടന്റെ ഷോപ്പിലെ മുന്തിരി പാത്രത്തിൽ ഈച്ച കൂടിയത് പോലെ ആളുകൾ കൂടിയിരിക്കുന്നു. റാങ്ക് കിട്ടിയവനെ കണ്ടാൽ  എല്ലാവരും മാറി തരുമെന്ന പ്രതീക്ഷയിൽ ഞാൻ ഗമയോടെ തല ഉയരത്തി നിന്ന്. ഒരു തെണ്ടിയും മാറി തന്നില്ല. നന്തിയില്ലാത്ത വർഗ്ഗം. അപ്പോൾ മനസ്സില് ഒരു ലഡ്ഡു പൊട്ടി, എല്ലാവരുടെയും ഇടയിൽ ചെന്ന് കോട്ടുവായ ഇട്ടു. പല്ല് തെക്കാ ത്തിന്റെ ഉപയോഗം അപ്പോഴ എനിക്ക് മനസ്സിലായതു. ഒരു ഏര്യ തന്നെ ക്ലിയർ ആയി. ചവിട്ടിയും നിരങ്ങിയും വാ തുറന്നു പിടിച്ചും മുന്നോട്ടു നീങ്ങി. അവസാനം ഞാൻ കണ്ടെത്തി. റാങ്ക് നേടിയവരുടെ ലിസ്റ്റ് നോക്കി ഇല്ല അതിൽ ഞാൻ ഇല്ല . വീണ്ടും വീണ്ടും നോക്കി. പിന്നെ ഞാൻ വിത്ത്‌ ഹെല്ദ് ലിസ്റ്റിൽ നോക്കി ചിലപ്പോൾ ഒന്നാം റാങ്കിന്റെ കാര്യത്തില സംശയം വന്നത് കാരണം എന്റെ റിസൾട്ട് പിടിച്ചു വെച്ച് കാണുമൊ. (തുടരും)........... ഉദ്യോഗ ജനഗമായ രണ്ടാം  ഭാഗത്തിന് കാത്തു നില്ക്കുക .   

9 comments:

Unknown said...

രണ്ടാം ഗണ്ഡം ഉടന്‍ പ്രതീക്ഷിക്കുന്നു........

Unknown said...

ഉടനെ പ്രതീക്ഷിക്കാം

Unknown said...

അക്ഷരതെറ്റുകളുടെ കൂമ്പാരം. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ, പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കൊടുത്താൽ തിരുത്തി തരാൻ ഹെല്പ് ഡസ്കുണ്ട്..ഉപയോഗപ്പെടുത്തുക.

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഏതു തെണ്ടിയാടാ ഉമ്മാനോട് എന്റെ സ്കൂളിലെ പേർ തെങ്ങയാണെന്നു പറഞ്ഞു കൊടുത്തത്.
കഥ തുടരട്ടെ
ആശംസകൾ

Unknown said...

അക്ഷര തെറ്റാണു എന്റെ ശരികൾ താങ്ക്സ് നവാസ് ജീവിതത്തിൽ തന്നെ പോട്ടതെറ്റുകൾ വരുത്തുന്ന ഞാൻ അക്ഷര തെറ്റില്ലാത്ത ബ്ലോഗ്‌ പ്രസിദീകരിചാൽ അത് നവസ് ജി തിരുത്തി തന്നതാണെന്ന് ആളുകള് പറയും

Unknown said...

ഇടശ്ശേരിക്കാരന്റെ വെടി വെട്ടത്തിന് താങ്ക്സ്

Kannur Passenger said...

വരട്ടെ തുടര്ച്ച .. കണ്ണൂരുകാർ നീണാൾ വാഴട്ടെ.. :)

Unknown said...

നീണാൾ വാഴട്ടെ, താങ്ക്സ് ഫിറോ ...

Anonymous said...

അക്ഷര തെറ്റാണു എന്റെ ശരികൾ താങ്ക്സ് നവാസ് ജീവിതത്തിൽ തന്നെ പോട്ടതെറ്റുകൾ വരുത്തുന്ന ഞാൻ അക്ഷര തെറ്റില്ലാത്ത ബ്ലോഗ്‌ പ്രസിദീകരിചാൽ ...well said